മ്യൂച്ചല്‍ഫണ്ടുകള്‍ എന്താണ്? എങ്ങനെ നിക്ഷേപിക്കാം? ഇത് ലാഭകരമാണോ? അറിയേണ്ട കാര്യങ്ങള്‍
എല്ലാവര്‍ക്കും മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പലപ്പോഴും എങ്ങനെ നിക്ഷേപിക്കും? അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്? ഇത്തരം സാങ്കേതിക നൂലാമാലകള്‍ കൊണ്ടാണ് ഇതില്‍ നിന്നും പിന്തിരിയുന്നത്. മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മ്യൂച്ചല്‍ഫണ്ടും 2 തരം
1 ഓഹരി വിപണിയു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്.
2 കടപത്രവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്.
1 . ഓഹരി വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂച്ചല്‍ ഫണ്ടില്‍. ചുരുക്കത്തില്‍ അല്‍പ്പമെങ്കിലും റിസ്‌കെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. മികച്ച വളര്‍ച്ചാനിരക്കും ആദായനികുതി ലാഭവുമാണ് മ്യൂച്ചല്‍ഫണ്ടുകളെ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ ആകര്‍ഷകമാക്കുന്നത്.
എല്ലാ മ്യൂച്ചല്‍ഫണ്ടുകള്‍ക്കും ആദായനികുതി ഇളവ് ലഭിക്കില്ല. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം അല്ലെങ്കില്‍ ഇഎല്‍എസ്എസ് എന്ന പേരിലാണ് ഇത്തരം ടാക്‌സ് സേവിങ് ഫണ്ടുകള്‍ അറിയപ്പെടുന്നത്. ആദായനികുതി വകുപ്പിലെ 80 സി പ്രകാരം ഇപ്പോള്‍ ഒന്നര ലക്ഷം രൂപവരെ നിക്ഷേപിക്കാന്‍ സാധിക്കും. പക്ഷേ, ഇത്തരം നിക്ഷേപങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ സാധിക്കില്ല.
എങ്ങനെയാണ് മ്യൂച്ചല്‍ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. വൈവിധ്യമാര്‍ന്ന ഓഹരികളില്‍ പണം നിക്ഷേപിക്കാനുള്ള അവസരമാണ് മ്യൂച്ചല്‍ഫണ്ട് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക കമ്പനിയുടെയോ പ്രത്യേക മേഖലയുടെയോ തകര്‍ച്ച നിങ്ങളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കില്ല. വിദഗ്ധരുടെ ഒരു പാനല്‍ തിരഞ്ഞെടുക്കുന്ന മികച്ച കമ്പനികളുടെ ഓഹരികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകളായിരിക്കും മ്യൂച്ചല്‍ഫണ്ടുകള്‍. ഇതില്‍ സര്‍ക്കാര്‍ ബോണ്ടുകളും ഫണ്ടുകളും ഉണ്ടാകും. അതുകൊണ്ട് നിക്ഷേപത്തിന്റെ സുരക്ഷ ഓഹരി വിപണിയേക്കാള്‍ എത്രയോ കൂടുതലായിരിക്കും.
പ്രതിമാസം 500 രൂപ മുടക്കി പോലും മ്യൂച്ചല്‍ഫണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇഎല്‍എസ്എസ് പോലുള്ള ഫണ്ടുകളില്‍ ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാകും. കൂടാതെ ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ മികച്ചൊരു നിക്ഷേപവുമായിരിക്കും.
2 പരിപൂര്‍ണമായും ഓഹരി വിപണിയുടെ റിസ്‌കെടുക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയാണ് ഇത്. ബോണ്ട്, കടപ്പതം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലായിരിക്കും അധിക പണവും നിക്ഷേപിക്കുക. റിസ്‌ക് കുറവാണ് ലാഭവും കുറവാണ്. പക്ഷേ, ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമാണ്.
ഫണ്ട് ഹൗസ്
പ്രതിമാസം 500 രൂപ മുടക്കി പോലും മ്യൂച്ചല്‍ഫണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇഎല്‍എസ്എസ് പോലുള്ള ഫണ്ടുകളില്‍ ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാകും. കൂടാതെ ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ മികച്ചൊരു നിക്ഷേപവുമായിരിക്കും.
2 പരിപൂര്‍ണമായും ഓഹരി വിപണിയുടെ റിസ്‌കെടുക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയാണ് ഇത്. ബോണ്ട്, കടപ്പതം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലായിരിക്കും അധിക പണവും നിക്ഷേപിക്കുക. റിസ്‌ക് കുറവാണ് ലാഭവും കുറവാണ്. പക്ഷേ, ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമാണ്.
ഫണ്ട് ഹൗസ്
മ്യൂച്ചല്‍ഫണ്ടുകളിലും നിങ്ങള്‍ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. എന്നാല്‍ നിങ്ങള്‍ക്കും ഓഹരി വിപണികള്‍ക്കും ഇടയില്‍ ഒരു ഫണ്ട് ഹൗസ് അല്ലെങ്കില്‍ സ്ഥാപനം കാണും. ഫണ്ട് ഹൗസ് ഓഹരി വിപണിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഓഹരികളുടെ ഒരു പൂള്‍ ഉണ്ടാക്കും. ആ പൂള്‍ ഫണ്ടിലേക്കാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പല ഓഹരികളുടെയും ഒരു കൂട്ടമായതിനാലാണ് അതിനെ നമ്മള്‍ മ്യൂച്ചല്‍ഫണ്ട് എന്നു വിളിയ്ക്കുന്നത്. നമുക്ക് ലാഭം കിട്ടേണ്ടത് ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ അവര്‍ വളരെ കരുതലോടെ മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യൂ.
എന്താണ് നാവ്(NAV)
വിവിധ ഓഹരികളും ഡിപ്പോസിറ്റുകളും സെക്യൂരിറ്റികളും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഫണ്ടിന്റെ ഓരോ യൂനിറ്റിനും ഒരു വിലയുണ്ടായിരിക്കും. യൂനിറ്റിന്റെ നെറ്റ് അസെറ്റ് വാല്യുവിനെ അടിസ്ഥാനമാക്കിയാണ് മ്യൂച്ചല്‍ഫണ്ട് വില്‍പ്പന നടത്തുന്നത്. ഉദാഹരണത്തിന് ഒരു യൂനിറ്റിന് പത്തുരൂപയാണ് വിലയായി നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ ആയിരം എണ്ണം വാങ്ങാന്‍ പതിനായിരം രൂപ കൊടുക്കണം. ഈ ഫണ്ടിലുള്ള ഓഹരി വിലയില്‍ വ്യത്യാസം വരുമ്പോള്‍ അതിനനുസരിച്ച് നെറ്റ് അസെറ്റ് വാല്യുവിലും വ്യത്യാസം വരും. പരിപൂര്‍ണമായും ഓഹരി വിപണിയെ അടിസ്ഥാനമാക്കിയാണ് ഇതുപ്രവര്‍ത്തിക്കുന്നതെങ്കിലും റിസ്‌ക് താരതമ്യേന കുറവാണ്. ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭം കിട്ടുകയും ചെയ്യും. എത്ര തരം മ്യൂച്ചല്‍ ഫണ്ടുകള്‍ ഉണ്ട്.
തയറാകിത്
മഹേഷ് പി വി
വിളിക്കു 9895135301
തയറാകിത്
മഹേഷ് പി വി
വിളിക്കു 9895135301